കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണമാല കവർന്ന കേസിൽ മൂന്നംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം കൊമ്പനാൽ ഭാഗത്ത് താമസിക്കുന്ന യുവാവിനെ കഴിഞ്ഞ 24ന് ഉച്ചയ്ക്ക് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പ്രതികൾ ആക്രമിക്കുകയും സ്വർണമാല കവരുകയുമായിരുന്നു. അയ്മനം ആറാട്ടുകടവ് ആശാരിപ്പറമ്പിൽ സുധീഷ് സുഗുണൻ, അയ്മനം പാണ്ഡവം ഭാഗം കുന്നുംപുറത്ത് രതീഷ് കുമാർ, മറ്റത്തിൽ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ യുവാവിനെ കുടയംപടിയിൽനിന്നും ബൈക്കിൽ കയറ്റി പാറേൽപ്പറമ്പ് ഭാഗത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും ധരിച്ചിരുന്ന ഒന്നരപ്പവനുള്ള സ്വർണമാലയുമായി കടന്നുകളയുകയുമായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.